ലാവ അഗ്നി 4 നവംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സര്ട്ടിഫിക്കേഷന് വെബ്സൈറ്റില്‍ ഹാന്‍ഡ്സെറ്റിന്റെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത്.
ലാവ അഗ്നി 4 5ജിയുടെ ബിഐഎസ് ലിസ്റ്റിംഗ് LXX525 എന്ന മോഡല്‍ നമ്പറില്‍ ഹാന്‍ഡ്സെറ്റ് ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 15ന് ഈ ഹാന്‍ഡ്സെറ്റ് ബിഐഎസ് ഡാറ്റാബേസില്‍ ലിസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
- 120ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്പ്ലേ
- 4nm മീഡിയടെക് ഡൈമെന്‍സിറ്റി 8350 ചിപ്സെറ്റ്
- UFS 4.0 സ്റ്റോറേജ്
- 7,000എംഎഎച്ചില്‍ കൂടുതലുള്ള ബാറ്ററി
- 50 മെഗാപിക്സലിന്റെ രണ്ട് കാമറകള്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണം
- ലാവ അഗ്നി 4ന് ഇന്ത്യയില്‍ ഏകദേശം 25,000 രൂപ വില വരുമെന്നാണ് സൂചനകള്‍.